Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice Presidents

Kozhikode

ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം: ടൗ​ണി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് അ​വ​ധി

കോ​ഴി​ക്കോ​ട്: ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് അ​വ​ധി. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ള്‍, മ​ദ്ര​സ​ക​ള്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കൊ​ക്കെ അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

എ​ന്നാ​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്കും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കേ​സ​രി ഭ​വ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ കോ​ഴി​ക്കോ​ട് സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ല​പ്പു​റം കേ​സ​രി ഭ​വ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ വാ​ണി​ജ്യ-​വാ​ണി​ജ്യേ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ ചാ​ല​പ്പു​റം കേ​സ​രി ഭ​വ​ന്‍ കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള പൊ​തു​ജ​ന പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ചാ​ല​പ്പു​റം ശാ​ഖ ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും ഉ​ച്ച​യ്ക്ക് ശേ​ഷം അ​ട​ച്ചി​ടേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up